പത്തനംതിട്ടയില്‍ വച്ച് മന്ത്രി എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വിജയ് ഇന്ദുചൂഡനെ പൊലീസ് ക്രൂരമായി മർദിച്ചു.
പാര്‍ട്ടിയുടെ പ്രതിഷേധമറിയിച്ച് നടത്തിയ റാലിക്കിടെയാണ് ഇന്ദുചൂഡന് മര്‍ദനമേല്‍ക്കേണ്ടി വന്നത്. ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്തുവന്ന പ്രവര്‍ത്തകരെ പൊലീസ് തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു എന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.
വിജയുടെ പിതാവ് അകാലത്തില്‍ മരിച്ചത് വര്‍ഷങ്ങള്‍ക്കുമുന്‍പ് പൊലീസില്‍ നിന്നേറ്റ മര്‍ദനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ഈ പണി നിർത്തുന്നതാണു നല്ലതെന്നും, സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാണ് എന്നും ഇന്ദുചൂഡനെ സന്ദര്‍ശിക്കാനെത്തിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. മർദ്ദനത്തിന് ഉത്തരവാദികളെ സസ്പെൻഡ് ചെയ്യണമെന്നും. കൂടുതൽ അന്വേഷണം നടത്തി കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുധീരൻ പറഞ്ഞു.
Post Your Comments