ധൻബാദ് : ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ പുട്കി ബ്ലിഹാരി ഏരിയയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് നിരവധി പേർക്ക് പരിക്ക്. 50ല്‍ അധികം തൊഴിലാളികള്‍ ഖനിക്കടിയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇതോടൊപ്പം ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്. ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞ് വീണായിരുന്നു അപകടം സംഭവിച്ചത്.
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പട്‌നയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആസ്പത്രിയിലേക്ക് മാറ്റി.
Post Your Comments