തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യശാലകള്‍ക്ക് പൂട്ട് വീഴുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളും പൂട്ടാനാണ് തീരുമാനം. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീംകോടതി വിധിയാണ് ഇതിന് കാരണം.
സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടി വരുമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മാര്‍ച്ച് 31ന് മുന്‍പ് സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും നിയമോപദേശത്തില്‍ പറയുന്നു. അടുത്ത മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.
സംസ്ഥാനദേശീയ പാതയോരങ്ങളില്‍ എവിടെയൊക്കെ മദ്യവില്‍പ്പന നടക്കുന്നുണ്ടോ അവയെല്ലാം നിര്‍ത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
Post Your Comments