ദില്ലി: അസാധുനോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള അവ്യവസാന ദിവസം ഇന്നായിരുന്നു..ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവരുടെ ക്ഷേമത്തിനായിരിക്കും എന്നും 86 ശതമാനം പണം പിൻവലിച്ചാലും പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് ഇന്ത്യ തെളിയിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ അഭിസംബോധനയ്ക്കായി രാജ്യം കാത്തിരിക്കുമ്പോൾ പുതിയ തീരുമാനങ്ങൾ വരും എന്ന സൂചന നൽകിയാണ് പ്രധാനമന്ത്രി ഇന്ന് ഡിജിധൻ മേള ഉത്ഘാടനം ചെയ്തത്.
60 ലക്ഷം അക്കൗണ്ടുകളിലായി 7 ലക്ഷം കോടി രൂപയുടെ അസാധു നോട്ട് തിരിച്ചെത്തിയെന്ന കണക്ക് നേരത്തെ പുറത്തു വന്നിരുന്നു.ഒരു ലക്ഷം അക്കൗണ്ടുകളിൽ ഇട്ട നാലുലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് ഇതിനിടെ വ്യക്തമാക്കിയിരുന്നു .ഒപ്പം നികുതി പലിശ നിരക്കുകൾ കുറയ്ക്കുന്നത് ആലോചിക്കാൻ ബാങ്ക് മേധാവികൾ നാളെ യോഗം ചേരും.ബാങ്കിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയന്ത്രണത്തിന്റെ കാര്യത്തിൽ ധനമന്ത്രാലയ തീരുമാനം നാളെ ഉണ്ടാവും.
അടുത്ത പത്തു ദിവസത്തിൽ 5 സംസ്ഥാനങ്ങളിലെത്തി നോട്ട് അസാധുവാക്കൽ വിഷയത്തിൽ ജനങ്ങൾക്ക് വിശദീകരണം നൽകാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.ഡിജിറ്റില്‍ സാമ്ബത്തിക ഇടപാടുകള്‍ വ്യാപകമാവുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നും പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വികസനസ്വപ്നങ്ങള്‍ പൂവണിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.പുതുവത്സരാവില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments