ലക്നൗ;പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അനുകൂലികൾ തെരുവിൽ സംഘർഷം.തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാന്‍പോലും കൂട്ടാക്കാതെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അഖിലേഷിന്റെ വിശ്വസ്തൻ രാം ഗോപാല്‍ യാദവ് പ്രതികരിച്ചു.
എന്നാൽ രാം ഗോപാല്‍ യാദവ് തന്റെ മകന്റെ ഭാവി തകര്‍ക്കുകയാണെന്നും ഇക്കാര്യം അഖിലേഷ് തിരിച്ചറിയുന്നില്ലെന്നും തീരുമാനം പ്രഖ്യാപിച്ച മുലായം സിങ് യാദവ് ആരോപിച്ചു. മുഖ്യമന്ത്രി അഖിലേഷിനെയും രാം ഗോപാലിനെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുലായം സിങ് യാദവിന്റെ തീരുമാനത്തിനെതിരെ അഖിലേഷ് അനുകൂലികള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്.
ലക്നൗവില്‍ അഖിലേഷിന്റെ വസതിക്കു പുറത്ത് ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ് പാൽ യാദവിന്റെ പോസ്റ്ററുകള്‍ കീറിയെറിയുകയും അഖിലേഷിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു.അതെ സമയം ഭരണ പ്രതിസന്ധിയില്ലെന്ന് ഉത്തർപ്രദേശ് ഗവർണ്ണർ അറിയിച്ചു.തന്റെ നിലപാട് വിശദീകരിക്കാന്‍ അഖിലേഷ് യാദവ് രാത്രി ഒന്‍പതിന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
Post Your Comments