ഫോണിലൂടെ തനിക്ക് വിലയിടാന്‍ വന്ന പ്രമുഖപാർട്ടിയുടെ യുവനേതാവിനെ കൈകാര്യം ചെയ്യാന്‍ യുവതി സ്വീകരിച്ച വഴി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റും മോട്ടിവേഷണല്‍ സ്പീക്കറുമായ ശ്രീലക്ഷ്മി സതീഷ് എന്ന യുവതിയാണ് തനിക്ക് നേരിട്ട അനുഭവം തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിരിക്കുന്നത്.
അപരിചിതമായ നമ്പറില്‍ നിന്ന് ശ്രീലക്ഷ്മിക്ക് ഒരു കോള്‍ വന്നു. എത്ര രൂപയ്ക്ക് കിട്ടും എന്നതായിരുന്നു ചോദ്യം. ശ്രീലക്ഷ്മിയുടെ നാട്ടുകാരനായ ഒരു യുവാവ് ഏതോ ഒരു ഗ്രൂപ്പിൽ ഇട്ട നമ്പറിലേക്ക് ആരോ വിളിക്കുകയായിരുന്നു. നമ്പർ ഇട്ട യുവാവിനെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പയ്യന്റെ അച്ഛന്‍ കരഞ്ഞ് കാലുപിടിച്ചു.തുടർന്ന് തെറ്റിന് പ്രായശ്ചിത്തമായി അവന്റെ പേരില്‍ 25,000 രൂപ അഭയയിലോ, ശ്രീചിത്രയിലോ, ഗാന്ധിഭവനിലോ അടച്ച് രസീത് നൽകാൻ ശ്രീലക്ഷ്‌മി ആവശ്യപ്പെട്ടു. യുവനേതാവ് ഉടനെ തന്നെ രൂപ അടച്ച് രസീത് ശ്രീലക്ഷ്മിയെ ഏൽപ്പിക്കുകയും ചെയ്‌തു.
Post Your Comments