അച്ഛനും മകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുന്നു. മുലായം സിംഗ് യാദവും അഖിലേഷ് യാദവും തമ്മിലുള്ള പ്രശ്‌നം സമാജ് വാദി പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്. മുലായം സിംഗ് യാദവ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ബദലായി അഖിലേഷ് സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും.
ഇതോടെ സമാജ് വാദി പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല് രൂക്ഷമാകുകയാണ്. ഈ സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിച്ചേക്കുമെന്നാണ് സൂചന. അഖിലേഷിനോടാലോചിക്കാതെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മുലായം സിംഗ് പ്രഖ്യാപിച്ചുവെന്നാണ് ഒരുകൂട്ടം പേരുടെ പ്രതിഷേധം. തുടര്‍ന്ന് ഇരു നേതാക്കളുടേയും പാര്‍ട്ടി പ്രസിഡന്റ് ശിവപാല്‍ യാദവിന്റേയും വീടുകള്‍ക്ക് മുന്നില്‍ പാര്‍ട്ടി അണികള്‍ തടിച്ച് കൂടുകയായിരുന്നു.
പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പിന്നീട് പാര്‍ട്ടി ലിസ്റ്റില്‍ ഇടം കിട്ടാത്ത പ്രവര്‍ത്തകര്‍ അഖിലേഷ് യാദവുമായി രഹസ്യ ചര്‍ച്ച നടത്തുകയുണ്ടായി. തന്റെ പ്രതിഷേധം അഖിലേഷ് മുലായത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായി. തുടര്‍ന്ന് സ്വന്തം സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി മുന്നോട്ട് പോകാന്‍ അഖിലേഷ് തീരുമാനിക്കുകയുമായിരുന്നു.
ആകെയുള്ള 403 സീറ്റുകളില്‍ 325 സ്ഥാനാര്‍ത്ഥികളേയും മുലായം പ്രഖ്യാപിച്ചു. അതേസമയം, പട്ടികയില്‍ അഖിലേഷിന്റെ അനുകൂലികള്‍ ഉള്‍പ്പെട്ടിട്ടില്ല. ഇത് വന്‍ പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്.
Post Your Comments