KeralaNews

രാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത്

praതിരുവനന്തപുരം•രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ന് തലസ്ഥാനത്ത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.പി.കെ.രാധാകൃഷ്ണന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ഷിറീന്‍ മൂസ്‌വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഉച്ചയ്ക്ക് 12ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി, ചടങ്ങിനുശേഷം ഉച്ചയ്ക്ക് 1.55ന് മൈസൂരിലേക്ക് തിരിക്കും.

shortlink

Post Your Comments


Back to top button