വാഷിംഗ്ടണ്‍•പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ പാലസ്തീന് സമാധാനത്തിനും ഇസ്രായേലിന്റെ ജനാധിപത്യ ഭാവിക്കും ഒരുപോലെ ഭീഷണിയാണെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ വര്‍ഷങ്ങളായി തങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇസ്രയേല്‍ നടത്തുന്ന പ്രവൃത്തികള്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള അക്രമവും കുടിയേറ്റം ഊര്‍ജ്ജിതപ്പെടുത്താനുള്ള തീവ്രമായ പ്രേരണയും പ്രശ്നം സങ്കീര്‍ണമാക്കുകയാണ്. ഇരുരാജ്യത്തെയും പ്രതീക്ഷയാണ് ഇസ്രായേല്‍ നശിപ്പിക്കുന്നത്. ഭൂരിപക്ഷം പേരും ഇഷ്ടപ്പെടാത്ത ഒരു രാജ്യമെന്ന വികലമായ നയം നടപ്പിലാക്കാനും ഇസ്രായേല്‍ ശ്രമിക്കുന്നുവെന്നും കെറി ആരോപിച്ചു.
സമാധാനത്തിനുള്ള പ്രതീക്ഷകള്‍ ഇല്ലാതാവുമ്പോള്‍ എന്തെങ്കിലും പറയാതെയും ചെയ്യാതെയും ഇരിക്കുന്നത് നല്ല മനസ്സാക്ഷിക്ക് ചേര്‍ന്നതല്ല. ശരിക്ക് വേണ്ടി എഴുന്നേറ്റുനില്‍ക്കേണ്ട സമയമാണിത്. ദീര്‍ഘകാലമായി ഏത് രാജ്യമാണ് സമാധാനവും സുരക്ഷയുമായി കഴിയുന്നതെന്ന് നമുക്കറിയാം. അത് തുറന്ന് പറയാന്‍ പേടിക്കേണ്ടതില്ലെന്നും ജോണ്‍ കെറി വ്യക്തമാക്കി.
കിഴക്കന്‍ ജറുസലേമിലും വെസ്റ്റ്ബാങ്കിലും അനധികൃത കുടിയേറ്റം നടത്തുന്ന ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭയിലെ പ്രമേയം വീറ്റോ ചെയ്യാതെ മൗനാനുവാദം നല്‍കിയതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഫലസ്തീന്-ഇസ്രായേല്‍ പ്രശ്നത്തില്‍ ഒരു തീരുമാനത്തിലെത്താനാണ് ഒബാമ സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീവ്രവലതുപക്ഷ നിലപാടുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദവി ഏറ്റെടുത്താല്‍ കാര്യങ്ങള്‍ ഇസ്രായേലിന് അനുകൂലമാവുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments