സിറിയന്‍ പ്രതിസന്ധിക്ക് ഒരു പരിഹാരം തേടി അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയേയും ഉള്‍പ്പെടുത്തി പ്രാദേശിക ശക്തികളുടെ ചര്‍ച്ച സ്വിസ്സ് പട്ടണമായ ലുസാനില്‍ ആരംഭിച്ചു. അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പുതിയൊരു ശ്രമത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
അമേരിക്കയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ചര്‍ച്ചകളില്‍ പങ്കെടുക്കും. ജോര്‍ദാന്‍, തുര്‍ക്കി, ഈജിപ്റ്റ്, ഖത്തര്‍, ഇറാന്‍, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ പ്രാദേശികശക്തികള്‍ എന്ന നിലയ്ക്ക് തങ്ങളുടെ വിദേശകാര്യ മന്ത്രിമാരേയും ചര്‍ച്ചകള്‍ക്കായി അയച്ചിട്ടുണ്ട്.
Post Your Comments