Kerala

മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മന്ത്രിമാര്‍ വന്നില്ല

തിരുവനന്തപുരം : സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ അവലോകന യോഗത്തിന് മന്ത്രിമാര്‍ എത്തിയില്ല അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗം മാറ്റി വെച്ചു. 28 നായിരുന്നു മുഖ്യമന്ത്രി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. ആറുവകുപ്പുകളുമായി ബന്ധപ്പെട്ടാണ് മ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ പ്രവർത്തനം.

പട്ടിക ജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മാത്രമായിരുന്നു യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സെക്രട്ടേറിയറ്റിലെ മറ്റൊരു യോഗത്തിനുശേഷം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എത്താമെന്ന് അറിയിച്ചിരുന്നു. എന്നാൽ തദ്ദേശഭരണ മന്ത്രി കെ.ടി. ജലീല്‍, ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ, വൈദ്യുതി മന്ത്രി എം.എം. മണി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ യോഗത്തിന് എത്തിയിരുന്നില്ല. രണ്ടുദിവസം മുമ്പ് മാത്രമാണ് യോഗത്തെ പറ്റി അറിയിപ്പ്‌ ലഭിച്ചതിനാലാണ് മന്ത്രിമാർ എത്താതിരുന്നു എന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ലഭിച്ച മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button