India

ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് എഐഎഡിഎംകെ

ചെന്നൈ: ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനുപിന്നാലെ അന്തരിച്ച ജയലളിതയ്ക്ക് പുരസ്‌കാരം നല്‍കണമെന്ന് എഐഎഡിഎംകെ. ജയലളിതയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും മാഗ്‌സസെ പുരസ്‌കാരവും നല്‍കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു.

ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ശശികലയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കാന്‍ ചേര്‍ന്ന അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 14 പ്രമേയങ്ങളാണ് പാസാക്കിയത്.

പാര്‍ലമെന്റ് സമുച്ചയത്തില്‍ ജയലളിതയുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നും തമിഴ്‌നാട് മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button