NewsIndia

നോട്ട് അസാധുവാക്കലിന് ശേഷം കാശ്മീര്‍ താഴ്‌വര നിശബ്ദമായതെങ്ങനെ?

കാശ്മീർ: ഈ അടുത്ത കാലം വരെ തൊഴില്‍രഹിതരും നിരക്ഷരരുമായ കാഷ്മീരിലെ യുവാക്കള്‍ക്ക് കൃത്യമായ ഒരു വരുമാനമുണ്ടായിരുന്നു. യുവാക്കള്‍ക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു അവർ ചെയ്തിരുന്നത്. അതിനു അവർക്ക് മികച്ച പ്രതിഫലവും കിട്ടിയിരുന്നു. സ്വാതന്ത്രവാദികളായി തങ്ങളെത്തന്നെ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഇവര്‍ ചെയ്തിരുന്നത്. ചിലപ്പോള്‍ അല്‍പ്പം ഹരം പകരുന്നതും സാഹസികത നിറഞ്ഞതുമായ ചില പ്രവര്‍ത്തികളും ചെയ്യേണ്ടതായി വരും. ഇതിനെല്ലാം തക്ക പ്രതിഫലവും ലഭിക്കും. സ്കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്കും അങ്ങനെതന്നെ. പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ വളരെയധികമാണ്. പക്ഷേ അതൊന്നും വക വയ്ക്കാതെ ഇവർ പണത്തിനായി ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകി.

ഇവർ ചെയ്യുന്ന ജോലിയുടെ സ്വാഭാവത്തിനും സാഹസികതയ്ക്കും അനുസരിച്ച് പ്രതിഫലവും വ്യത്യാസപ്പെട്ടിരിക്കും. ഇന്ത്യന്‍ ആര്‍മിയിലെ ജവാന്മാര്‍ക്ക് നേരെ കല്ലെറിയുന്നതിന് 100 മുതല്‍ 500 വരെ കിട്ടിയിരുന്നു. ജവാന്മാരുടെ ആയുധങ്ങള്‍ മോഷ്ടിച്ചുകൊണ്ട് വന്നാല്‍ ആയുധം ഒന്നിന് 500 വച്ചും ഗ്രനേഡുകള്‍ക്ക് ഒരോന്നിനും 1000 രൂപയുമാണ് പ്രതിഫലം ലഭിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖാപിച്ച ശേഷം ഈ കല്ലെറിയലുകാര്‍ തൊഴില്‍രഹിതരായി മാറി. ദിവസവേതനാടിസ്ഥാനത്തിലാണ് അവര്‍ക്ക് പ്രതിഫലം കൊടുത്തിരുന്നത്. ഇപ്പോള്‍ പണസംബന്ധമായ യാതൊരു അനക്കവുമില്ലാതായതോടെ സ്വതന്ത്രവാദികള്‍ എന്ന തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ടതായി കാഷ്മീരിലെ കുട്ടികള്‍ മനസിലാക്കി.

പാക്കിസ്ഥാനിലെ ഹവാല ഇടപാടുകാര്‍ വഴി ഇടതടവില്ലാതെ പണം കാഷ്മീരിലേക്ക് ഒഴുകുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകളിലൂടെയും മറ്റുമാണ് കോടിക്കണക്കിന് രൂപയുടെ പണം ജമ്മുകാഷ്മീരിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ആ തുകയെല്ലാം വെറും പേപ്പര്‍ കൂനയായി മാറുകയാണുണ്ടായത്. വിഘടനവാദികള്‍ക്ക് ഇതേക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല, നിക്ഷേപം എത്തിച്ചുകൊണ്ടിരുന്നവര്‍ക്കും ഉത്തരം മുട്ടി, അതോടെ കല്ലെറിയലുകാര്‍ക്ക് അവരുടെ ജോലിയും നഷ്ടപ്പെട്ടു. നോട്ട് നിരോധനത്തിന് ശേഷം വിഘടനവാദികള്‍ പ്രതിരോധത്തിലായിരിക്കുകയെന്നാണ് കാഷ്മീര്‍ പോലീസ് പറയുന്നത്. ഹവാല ഇടപാടുകാരുടെയും , വിഘടനവാദികളുടെയും നട്ടെല്ല് തകര്‍ക്കാന്‍ നോട്ട് നിരോധനത്തിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും പ്രതിഫലം കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതോടെ തങ്ങളുടെ ജോലികള്‍ തത്ക്കാലം മാറ്റിവച്ചിരിക്കുകയാണ് വിഘടനവാദികള്‍. ഇത്തരത്തില്‍ മോദിയുടെ നോട്ടനിരോധന പ്രഖ്യാപനത്തിലൂടെ കള്ളപ്പണത്തെ തടയുക മാത്രമല്ല ചെയ്യാന്‍ പറ്റിയത്. മറിച്ച്, കാഷ്മീരില്‍ ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന ജവാന്മാരെ കല്ലേറില്‍ നിന്ന് തത്ക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടുത്താനും സാധിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button