KeralaIndiaNews

ടി പി വധം, സത്യസരണി- കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കുമ്മനത്തിന്റെ നിവേദനം

തിരുവനന്തപുരം; ടി പി വധത്തിലെ ഗൂഢാലോചനയും മലപ്പുറം സത്യ സരണിയിലെ തീവ്രവാദ ബന്ധവും സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കേന്ദ്ര ആഭ്യമന്ത്രിക്ക് നിവേദനം നൽകി.ടിപി വധക്കേസ് ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുൻപ് നല്‍കിയ അപേക്ഷ പരിഗണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.ടിപി വധക്കേസില്‍ സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ട്.

ഇത് വെളിച്ചത്തു വരാന്‍ നിഷ്പക്ഷമായി ഒരന്വേഷണം സി ബി ഐയുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.നിരോധിച്ച സംഘടനയായ സിമിയുടെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണി ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട 500 -ൽ പരം ആള്‍ക്കാരെ മതം മാറ്റിയിട്ടുണ്ട്.ഇവരിൽ പലരും സിറിയയിൽ എത്തിയതായും ഐ എസിൽ ചേർന്നതായും ആണ് വിവരം. ഇതിന്റെ സത്യാവസ്ഥ എൻ ഐ എ അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button