NewsIndia

നോട്ട് അസാധുവാക്കൽ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി :നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. നോട്ടുനിരോധനം ഏറ്റവുമധികം വലച്ചത് രാജ്യത്തെ പാവങ്ങളെയാണ്. നോട്ടുദുരിതത്തില്‍ നരകിച്ചവര്‍ക്ക്‌ പ്രധാനമന്ത്രി എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചത്.

രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്.

* നവംബർ എട്ടിന് ശേഷം എത്ര കള്ളപ്പണം പിടികൂടി?
*നോട്ടുപിന്‍വലിക്കലില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടമെത്ര?
*നോട്ട് പിന്‍വലിക്കല്‍മൂലം എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായി? ഇതിൽ എത്ര പേർക്ക് നഷ്ടപരിഹാരം നൽകി?
*നോട്ട് പിൻവലിക്കലിന് മുൻപ് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുമോ?
*നോട്ടുപിന്‍വലിക്കലിന് മുമ്പെടുത്ത മുന്നൊരുക്കങ്ങള്‍ എന്തെല്ലാം?

shortlink

Related Articles

Post Your Comments

Related Articles


Back to top button