അഹമ്മദാബാദ്:ലോകത്തിലെ പാല്‍ വിപണിയില്‍ പ്രശസ്തമായ അമുൽ തങ്ങളുടെ കച്ചവടം ഓൺലൈനിലൂടെ ആക്കി വ്യത്യസ്തമാകുകയാണ്. ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയായ അമുൽ ഇന്ത്യയിലാകമാനം ഗുണമേന്മയുള്ള പാല്‍ വിതരണം ചെയ്യുന്ന കമ്പനിയാണ്.രാജ്യത്ത് നോട്ട് നിരോധനം വന്നപ്പോള്‍ ക്ഷീര കർഷകർക്ക് പണവിതരണം മുടക്കാൻ ഇവർ തയ്യാറായില്ല.പകരം എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകൾ എടുത്തു. ഓൺലൈനിലൂടെ പണ വിതരണം നടത്തി.
500, 1000 നോട്ടുകള്‍ അസാധു ആക്കിയതോടെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ പണം നല്‍കുന്നതും കര്‍ഷകര്‍ കാലി തീറ്റയും മറ്റും വാങ്ങുന്നതിതും ഓണ്‍ലൈന്‍ ആക്കി.കെയരാ ജില്ലാ കോപ്പറേറ്റീവ് യൂണിയന്‍ മാത്രം 6 ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകളാണ് അംഗങ്ങള്‍ക്കായി തുറന്നത്.നോട്ട് നിരോധനം വന്ന നവംബര്‍ 8 മുതല്‍ ഡിസംബര്‍ 20വരെ ആറ് ലക്ഷത്തി എഴുപതിനായിരം അംഗങ്ങളാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്.അംഗങ്ങള്‍ക്ക് അമുല്‍ പ്രത്യേക കാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ കാര്‍ഡ് വഴി ക്രഡിറ്റ്, ഡെബിറ്റ് സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താം.
നോട്ട് നിരോധനത്തിന് ശേഷം 215 കോടി രൂപയാണ് പുതിയ ബാങ്ക് അക്കൗണ്ടുകളിലൂടെ അമുല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍ വിതരണം ചെയ്തതെന്ന് കയരാ ജില്ലാ കോപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ രാം സിംഗ് പാര്‍മാര്‍ പറയുന്നു. 4.2 ലക്ഷം അംഗങ്ങളുടെ അക്കൗണ്ടുകളും ദേശസാല്‍കൃത ബാങ്കുകളിലാണ് തുടങ്ങിയിരിക്കുന്നത്.ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ പണം നല്‍കുന്നതും കര്‍ഷകര്‍ കാലി തീറ്റയും മറ്റും വാങ്ങുന്നതിതും ഓണ്‍ലൈന്‍ ആക്കി..മഹാരാഷ്ട്രയിലെയും, ബംഗാളിലെയും, പഞ്ചാബിലെയും അമുല്‍ സംഘങ്ങള്‍ക്കിടയിലും ഇത് പ്രചാരത്തിലാക്കി അമുൽ മാതൃകയായി.
Post Your Comments