IndiaNews

എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം

ചെന്നൈ: ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകനും അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. ലിംഗേശ്വരയും സംഘവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രികയുമായായിയാണ് എത്തിയത്.

ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ലിംഗേശ്വരയേയും അനുയായികളെയും തടഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്നു. നാളെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്. ലിംഗേശ്വരയും സംഘവും നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനായി ഓഫീസിലേക്ക് കടന്നെങ്കലും പത്രിക സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍പ്പ് അറിയിച്ചത്. ഉടന്‍ തന്നെ വെളിയിൽ കാത്തുനിന്ന പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചുകയറി ശശികലയുടെ ഭര്‍ത്താവിനേയും സംഘത്തേയും ക്രൂരാമായി മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷം നടക്കുന്ന സമയം ശശികല പുഷ്പ കാറിനകത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button