വിജയവാഡ:45 വര്‍ഷം ഓട്ടോ ഓടിച്ചയാള്‍ ഇപ്പോള്‍ യാചകന് ആയി നിത്യ വൃത്തി കഴിക്കുന്നു.ഇദ്ദേഹം ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇദ്ദേഹം തനിക്കു കിട്ടുന്ന നാണയത്തുട്ടുകൾ സ്വരുക്കൂട്ടി ഒന്നര ലക്ഷം രൂപയുടെ വെള്ളിക്കിരീടം വാങ്ങി ഭഗാവാന് സമർപ്പിച്ചു. തെലുങ്കാന നാല്‍ഗോണ്ട ജില്ലയിലെ യാദിറെഡിയാണ് വിജയവാഡയിലെ ശ്രീരാമ ക്ഷേത്രത്തില്‍ വെള്ളിക്കിരീടം നല്‍കിയത്.കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ യാദി റെഡി ക്ഷേത്രത്തിലെത്തി കിരീടം രാമഭഗവാന് സമര്‍പ്പിച്ചു. 75-കാരനായ യാദിറെഡി യാചകവൃത്തിക്ക് പുറമെ വിവിധ പൂജകള്‍ ചെയ്തു കൊടുത്തും ദക്ഷിണ സ്വീകരിച്ചുവന്നിരുന്നു.
Post Your Comments