തിരുവനന്തപുരം: കെ മുരളീധരന്റെ വിമര്‍ശനത്തിന് പിന്നാലെ യുഡിഎഫിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഘടക കക്ഷികളും .മുംസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമാണ് യു.ഡി.എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.ചര്‍ച്ച ചെയ്യേണ്ട പ്രശ്നങ്ങള്‍ യുഡിഎഫിലുണ്ടെന്നും ഭരണ പരാജയം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന് ആകുന്നില്ലെന്നുമുള്ള കടുത്ത വിമർശനമാണ് മുസ്ലീം ലീഗ് ഉന്നയിച്ചിരിക്കുന്നത്.
യുഡിഎഫ് പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ഒന്നും ചെയ്തിട്ടില്ലെന്നും യോഗം ചേരുക മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.അതേസമയം യു.ഡി.എഫിലെ പ്രശ്നങ്ങള്‍ കമ്മറ്റിയില്‍ പറയുമെന്നും മുരളീധരന്റെ പ്രസ്താവനയില്‍ കക്ഷി ചേരാനില്ലെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറയുകയുണ്ടായി.കേരളത്തില്‍ പ്രതിപക്ഷം പരാജയമാണെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ആരോപണമുന്നയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥ ഉണ്ടായിരിക്കുന്നത്. ഇത് ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ ആരോപിക്കുകയുണ്ടായി.കഴിഞ്ഞ ദിവസം കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്താവന വന്നതിന് പുറകേയാണ് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഘടക കക്ഷികളും രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments