ആന്ധ്രാപ്രദേശ് : പൂര്‍ണ ഗര്‍ഭിണി ഗര്‍ഭപാത്രം ബ്ലേഡ് കൊണ്ട് കീറി കുഞ്ഞിനെ പുറത്തെടുത്തു. ആന്ധ്രപ്രദേശിലെ കാക്കിനടയിലാണ് സംഭവം. മതിയായ ചികിത്സാ സഹായം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഗോത്ര വര്‍ഗക്കാരിയായ പൂര്‍ണ ഗര്‍ഭിണി ഗര്‍ഭപാത്രം ബ്ലേഡ് കൊണ്ട് കീറി കുഞ്ഞിനെ പുറത്തെടുത്തത്. ഡിസംബര്‍ 23ന് കിഴക്കന്‍ ഗോദാവരിയിലെ മറെദുമിലി മണ്ഡലിലാണ് സംഭവം നടന്നത്. ആശുപത്രി സൗകര്യങ്ങള്‍ വളരെ കുറഞ്ഞ സ്ഥലമാണിവിടം.
ലക്ഷ്മി (30) എന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് സീതണ്ണയ്ക്കുമൊപ്പം ദുമിലി മണ്ഡലില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള രംപച്ചോദവരത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് നടക്കുകയായിരുന്നു. ഗോത്ര പ്രദേശമായതിനാല്‍ പ്രധാന റോഡില്‍ എത്തുന്നതിന് മലയും പുഴയുമൊക്കെ കടക്കണം. മലയിറങ്ങുമ്പോള്‍ ലക്ഷ്മിക്ക് വേദന അസഹ്യമായി. തുടര്‍ന്ന് ബ്ലേഡിന്റെ സഹായത്താല്‍ ഗര്‍ഭപാത്രം കീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
ഗ്രാമവാസികളുടെ സഹായത്തോടെ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് അമ്മയേയും കുഞ്ഞിനേയും രംപച്ചോദവരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലക്ഷ്മിയുടെ അഞ്ചാമത്തെ പ്രസവമാണിത്. അതേസമയം, കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് കേള്‍ക്കാതെ ലക്ഷ്മിയും ഭര്‍ത്താവും കുട്ടിയുമായി വീട്ടിലേക്ക് മടങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രസവ തീയതിക്ക് 10 ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തണമെന്ന് ആദിവാസികളോട് നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments