കായംകുളം: കായംകുളം കായൽവാരത്ത് ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തിൽ നീർക്കോലി. കായൽവാരം ബോട്ടുജെട്ടിക്ക് സമീപമുള്ള ഷെഫീക്കിന്റെ വീട്ടിലെ പൈപ്പിലൂടെയാണ് നീർക്കോലി വെള്ളത്തിനൊപ്പം എത്തിയത്.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ബക്കറ്റിൽ ശേഖരിച്ച വെള്ളത്തിൽ എന്തോ അനങ്ങുന്നതായി കണ്ട് നോക്കിയപ്പോഴാണ് നീർക്കോലിയെ കണ്ടത്. തുടർന്ന് വിവരം ജല അതോറിറ്റി ഓഫീസിൽ അറിയിച്ചു. പക്ഷെ അധികൃതർ ആരും എത്തിയില്ല. തുടർന്ന് വീട്ടാവശ്യത്തിന് സമീപത്തെ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചത്.
വിവരം അയൽവാസികളോട് പറഞ്ഞതോടെ എല്ലാവരും താത്കാലികമായി പൈപ്പ് വെള്ളം ഉപേക്ഷിച്ചു. ബോട്ടുജെട്ടി, തോട്ടുമുഖപ്പ് ഭാഗങ്ങളിൽ പല തവണകളായി കക്കൂസ് മാലിന്യവും ചെമ്മീൻ കുഞ്ഞുങ്ങളും ചീഞ്ഞളിഞ്ഞ എലിയുടെ അവശിഷ്ടങ്ങളും കുടിവെള്ളത്തിലൂടെ എത്തിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോൾ ജല അതോറിറ്റി ജീവനക്കാർ ക്ലോറിനേഷൻ നടത്തി മടങ്ങുകയാണ് പതിവ്.
Post Your Comments