കണ്ണൂര്‍; നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളെ പിന്തുടരേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.തീവ്രവാദം ക്രമസമാധാന പ്രശ്നമല്ല. സാമൂഹിക പ്രശ്നങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധമാണ്. അതിനു പരിഹാരമാണ് കാണേണ്ടത് പകരം ഉന്മൂലനം ചെയ്യുകയല്ല വേണ്ടത് .
സമരങ്ങളും പ്രക്ഷോഭങ്ങളും അടിച്ചമർത്തുകയല്ല വേണ്ടത്. പ്രക്ഷോഭങ്ങൾക്കെതിരെ കരിനിയമങ്ങൾ ഉപയോഗിച്ചാൽ കമ്മ്യൂണിസ്റ് പാർട്ടി അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ സിപിഐ നേതാവ് കെ.വി.മൂസാന്‍കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രൻ.
Post Your Comments