ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഒന്‍പത് മാസം മുമ്പ് തട്ടികൊണ്ടു പോകപ്പെട്ട ഫാദര്‍ ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഫാദര്‍ ഉഴുന്നാലിലിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. മോചനത്തിനു വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. എല്ലാ ഇന്ത്യക്കാരുടേയും ജീവന്‍ സര്‍ക്കാരിന് വേണ്ടപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.
യുദ്ധം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയുടെ നയതന്ത്ര കാര്യാലയം യെമനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ മോചനത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് യെമനിലെ അധികൃതരുമായും സൗദി അറേബ്യയുമായും നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
തന്റെ മോചനത്തിനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് ഉഴുന്നാലില്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ പുറത്തുവന്നത്. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും വീഡിയോയില്‍ ഫാദര്‍ ഉഴുന്നാലില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments