ഹെെദരബാദ്: സ്കൂള്‍ സമയത്തിനു ശേഷം കളിക്കാന്‍ അനുവദിക്കാതിരുന്നതിന് പൊലിസില്‍ പരാതി നല്‍കി ഒരു കുട്ടി വാർത്തയിലിടം പിടിച്ചു.മുത്തശ്ശി തനിക്കു കളിക്കാന്‍ സമയം അനുവദിക്കാതെ തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞാണ് കുട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.ടെലിവിഷന്‍ പരിപാടികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടി പരാതി നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടി പരാതിയിൽനിന്നു പിന്മാറാൻ കൂട്ടാക്കിയതുമില്ല.സാധാരണ കുട്ടികൾ അവരുടെ പ്രതിഷേധങ്ങള്‍ കരച്ചിലിലോ വാശി പിടിക്കുന്നതിലോ അവസാനിപ്പിക്കും എന്നാൽ ഇവിടെ കുട്ടി മുത്തശ്ശിക്ക് ശിക്ഷ വാങ്ങിക്കൊടുത്താലേ സമാധാനപ്പെടൂ എന്ന അവ്യവസ്ഥയിൽ ആയത് പോലീസിനെയും കുഴപ്പിച്ചു.
അവസാനം മധുരപലഹാരങ്ങളും ചില വാഗ്ദാനങ്ങളും നല്‍കിയതിനു ശേഷമാണ് കുട്ടി പരാതി പിന്‍വലിക്കാന്‍ തയ്യാറായത്. എങ്കിലും പോലീസ് കുട്ടിയുടെ മാതാപിതാക്കൾക്ക് കുട്ടിക്ക് കളിക്കാൻ സമയം അനുവദിക്കണമെന്ന ഉപദേശം നൽകിയാണ് അയച്ചത്.
Post Your Comments