KeralaNews

കൊലക്കേസ് പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരാൻ പാടില്ല-കേന്ദ്ര നേതൃത്വത്തിന് വി എസിന്റെ കത്ത്

 

തിരുവനന്തപുരം: എം എം മണിക്കെതിരെ വി എസ്.കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മ്മികമാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കണമെന്നും വി എസ് നേതൃത്വത്തിനയച്ച കത്തിൽ പരായുന്നു.ശനിയാഴ്ചയാണു അഞ്ചേരി ബേബി കൊലപാതകക്കേസില്‍ നിന്ന് എം എം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്.

വി എസിന്റെ കത്തോടെ സിപിഎമ്മില്‍ വീണ്ടും പ്രതിസന്ധി ആകുകയും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മർദ്ദത്തിലാകുകയും ചെയ്തു.രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിയാണു പ്രതിപക്ഷം മണിയുടെ രാജി ആവശ്യം ഉന്നയിച്ചത്. കെ മുരളീധരൻ ആരോപിച്ചത്, പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും ജോലി സിപിഎം തന്നെ ചെയ്യുന്നു എന്നായിരുന്നു.കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും മണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഈ ആവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനാകും പ്രതിപക്ഷ കക്ഷികളുടെ ശ്രമം. ജയരാജനും പി.കെ. ശ്രീമതിയും ഉള്‍പ്പെട്ട ബന്ധു നിയമന വിവാദം സിപിഐ(എം) സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കവേയാണ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി മണി വിഷയം കൂടി വന്നത്. ഒപ്പം ലാവലിന് കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button