ന്യൂഡൽഹി: ഇനി മൂത്ര ശങ്ക ഉണ്ടായാൽ മൂത്രപ്പുര അന്വേഷിച്ച് അലയേണ്ട .തൊട്ടടുത്തുള്ള മൂത്രപ്പുര എവിടെയെന്ന് അറിയാൻ പുതിയ മൊബൈൽ ആപ്പ് കേന്ദ്രസർക്കാർ പുറത്തിറക്കി. ടോയ്‌ലെറ്റ് ലൊക്കേറ്റര്‍ എന്ന പേരിലുള്ള ആപ്പ് കേന്ദ്ര നഗര വികസന മന്ത്രാലയവും ഗൂഗിളും ചേര്‍ന്നാണ് വികസിപ്പിച്ചത്. പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ ആപ്പും രംഗത്തെത്തിയിരിക്കുന്നത്.തുടക്കത്തില്‍ മധ്യ പ്രദേശിലെ രണ്ട് പട്ടണങ്ങളിലും തലസ്ഥാന നഗരിയിലുമാണ് ആപ്പ് പ്രാബല്യത്തില്‍ വരുന്നത്
വൃത്തിയുളളതും അതേ സമയം ഏറ്റവും സമീപത്തുള്ളതും ഉപയോഗ്യമായതുമായ മൂത്രപ്പുരയും വിശ്രമമുറിയും ഈ ആപ്പ് ഉപയോഗിച്ച് കണ്ടു പിടിക്കാൻ കഴിയുന്നതാണ്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലെ മൂത്രപ്പുരകള്‍ മാത്രമല്ല ആശുപത്രികള്‍, മാളുകള്‍, ഹോട്ടലുകള്‍, മെട്രോ സ്‌റ്റേഷന്‍ എന്നിങ്ങനെ സമീപ പ്രദേശങ്ങളിലെ എല്ലാ ടോയ്‌ലെറ്റുകളുടെയും വിവരം ഇതിലൂടെ ലഭ്യമാകും.തുടക്കത്തില്‍ മധ്യ പ്രദേശിലെ രണ്ട് പട്ടണങ്ങളിലും തലസ്ഥാന നഗരിയിലുമാണ് ആപ്പ് പ്രാബല്യത്തില്‍ വരുന്നത്.
Post Your Comments