കൊൽക്കത്ത: എൻ .ഐ.എ യുടെ പിടിയിലായ ഐ.എസ് പ്രവര്‍ത്തകന്‍ മുഹമ്മദ് മൂസ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദേഴ്‌സ് ഹൗസ്’ ആക്രമിക്കാന്‍ പദ്ധതിയിട്ടതായി എന്‍.ഐ.എ യുടെ കുറ്റപത്രം.മദര്‍ തെരേസയുടെ കബറിടം സ്ഥിതി ചെയ്യുന്ന മദേഴ്‌സ് ഹൗസ് സന്ദര്‍ശിക്കാനെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതി തയ്യാറാക്കിയതായാണ് വിവരം.ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദ് മൂസയെ അറസ്റ്റ് ചെയ്തത്.
മദര്‍ തെരേസയുടെ കല്ലറ സ്ഥിതിചെയ്യുന്ന മദേഴ്‌സ് ഹൗസില്‍ ആരാധനയ്ക്കും സന്ദര്‍ശനത്തിനുമായ വിദേശികളടക്കമുള്ള നിരവധി പേര്‍ എത്തുന്നുണ്ട്. ഇവരെ ലക്ഷ്യം വച്ചാണ് മുഹമ്മദ് മൂസ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് എന്‍.ഐ.എ വ്യക്തമാക്കി.ഇയാള്‍ ധാക്ക ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉല്‍ മുജാഹിദ്ദീനുമായി അടുത്ത ബന്ധം ഉണ്ടെന്നും അന്വേക്ഷണ സംഘം പറയുന്നു.ബംഗാളിലെ മൂസ ബുര്‍ദ്വാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ജൂലൈയിലാണ് മൂസ അറസ്റ്റിലായത്.
Post Your Comments