NewsIndia

കള്ളപ്പണത്തിന് തടയിടാന്‍ … പണം പിന്‍വലിക്കല്‍ നിയന്ത്രണം തുടരും : കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പൊതുജനങ്ങള്‍ക്ക് തൃപ്തി

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണം ഡിസംബര്‍ 30ന് ശേഷവും തുടരും. ബാങ്കുകള്‍ക്ക് ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ പ്രിന്റിങ്ങ് പ്രസ്സുകള്‍ക്കും റിസര്‍വ് ബാങ്കിനും ഇതുവരെ സാധിക്കാത്ത സാഹചര്യത്തിലാണിത്.
ബാങ്കുകളില്‍ നിന്നും ഇപ്പോള്‍ പ്രതിവാരം പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 24,000 രൂപയാണ്.

നിലവിലെ സാഹചര്യത്തില്‍ പണം പിന്‍വലിക്കല്‍ പരിധി പൂര്‍ണ്ണമായും എടുത്തുകളയുമെന്ന് കരുതുന്നില്ല.
ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിക്കാതെ പിന്‍വലിക്കല്‍ പരിധിയിലെ നിയന്ത്രണം എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് അടുത്തിടെ എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷമാണ് പിന്‍വലിക്കല്‍ പരിധി 24,000 രൂപയായി കേന്ദ്രം നിജപ്പെടുത്തിയത്. എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പരിധി പ്രതിദിനം 2500 രൂപയും.
പണം പിന്‍വലിക്കല്‍ പരിധി എന്ന് പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ 30ന് ശേഷം നിയന്ത്രണം അവലോകനം ചെയ്യുമെന്നാണ് ധനകാര്യ സെക്രട്ടറി അശോക് ലാവസയുടെ പ്രതികരണം. നിയന്ത്രണം ഒറ്റയടിക്ക് എടുത്തു കളയാനാകില്ലെന്ന അഭിപ്രായമാണ് ബാങ്ക് യൂണിയനുകള്‍ക്കുമുള്ളത്.

15.4 ലക്ഷം കോടി രൂപയാണ് അസാധുവായ നോട്ടുകളുടെ മൂല്യം. ഇതിനു പകരമായി 5.92 ലക്ഷം കോടി മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തിക്കാനേ റിസര്‍വ് ബാങ്കിന് സാധിച്ചിട്ടുള്ളൂ. ഡിസംബര്‍ 19 വരെയുള്ള കണക്കാണിത്. ഡിസംബര്‍ പത്ത് വരെ 12.4 ലക്ഷം അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തി.

shortlink

Post Your Comments


Back to top button