സൗദി: ഇന്ന് മുതല്‍ സൗദി അറേബ്യയിലെ പഴയ നോട്ടുകള്‍ പിന്‍വലിച്ചു നശിപ്പിച്ചു തുടങ്ങും. പകരം പുതിയ നോട്ടുകൾ നല്‍കി തുടങ്ങും. പഴയ നോട്ടുകള്‍ മുഴുവനായും ശേഖരിച്ച ശേഷമായിരിക്കും നശിപ്പിക്കുക. പഴയ നോട്ടുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാൻ അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്.
പഴയ നോട്ടുകള്‍ പെട്ടെന്ന് അസാധുവാക്കില്ല. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാവാത്ത രീതിയിലാണ് സൗദി അറേബ്യ പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നത്. പഴയ നോട്ടുകളുടെ വിനിമയം ഇല്ലാതാക്കാൻ ഏകദേശം അഞ്ച് വര്‍ഷമെങ്കിലും എടുക്കുമെന്നും ഹുസൈന്‍ അല്‍ റതഖീബ് പറഞ്ഞു. ജനങ്ങള്‍ക്ക് പുതിയ നോട്ടുകള്‍ കിട്ടി തുടങ്ങാന്‍ ഇനിയും സമയമെടുക്കും. അതുവരെ പഴയ നോട്ടുകളില്‍ ഇടപാട് നടത്താന്‍ അനുവദിക്കും. കഴിഞ്ഞ ആഴ്ചയായിരുന്നു സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. നോട്ടുകളുടെ ആദ്യ കോപ്പി സല്‍മാന്‍ രാജാവിന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗവണ്മെജന്റ് ജീവനക്കാര്‍ക്കുള്ള ഈ മാസത്തെ ശമ്പളം പുതിയ നോട്ടുകളിലാണ് വിതരണം ചെയ്യുക. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും പഴയ നോട്ടുകള്‍ നശിപ്പിക്കുക. നശിപ്പിക്കപ്പെടുന്ന കറന്‍സികള്‍ ഒറിജിനലാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും നശിപ്പിക്കുക.
Post Your Comments