NewsIndia

മോഹന്‍ജോദാരോയിലെ ‘ഡാന്‍സിംഗ് ഗേള്‍’ പ്രതിമയ്ക്ക് വേണ്ടി അവകാശവാദമുന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ ചുട്ട മറുപടി : ശിവന്‍ എവിടെയുണ്ടോ അവിടെ ശക്തിയും ഉണ്ടാകും..

ന്യൂഡല്‍ഹി: മോഹന്‍ജോദാരോയിലെ ഡാന്‍സിംഗ് ഗേളിനെ അവകാശവാദത്തെ കുറിച്ച് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ തര്‍ക്കത്തിന് ഇനിയും പരിഹാരമായില്ല. സിന്ധുനദീതട സംസ്‌കാരത്തിന്റെ ഭാഗമായി ഗവേഷണത്തില്‍ കണ്ടെത്തിയ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ പ്രതിമ തിരിച്ചുനല്‍കണമെന്ന് ഇന്ത്യയോട് പാക്കിസ്ഥാന്‍ അവശ്യപ്പെട്ടിട്ട് കുറച്ചുകാലമായി. മോഹന്‍ജൊദാരോയില്‍നിന്നു കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഡാന്‍സിങ് ഗേള്‍ എന്ന പ്രതിമ തിരിച്ചേല്‍പ്പിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 10.5 സെന്റിമീറ്റര്‍ ഉയരമുള്ളതാണ് ഈ പ്രതിമ. ഈ പ്രതിമയിലെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി ആരാണെന്ന ചോദ്യങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഇപ്പോഴിതാ ആ ചോദ്യത്തിനെ ഉത്തരമെന്ന നിലയില്‍ ഒരു ലേഖനം ഇന്ത്യന്‍ ചരിത്ര ഗവേഷണ വിഭാഗത്തിന്റെ റിസര്‍ച്ചിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്) ജേണലില്‍ വന്നിരിക്കുന്നു.

മറ്റാരുമല്ല, ആ ഡാന്‍സിങ് ഗേള്‍, സാക്ഷാല്‍ പാര്‍വതീ ദേവിയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇതിഹാസ കഥാപാത്രം തന്നെയാണ് ഡാന്‍സിംഗ് ഗേള്‍ എന്നാണ് ഇവരുടെ അവകാശവാദം.
പാര്‍വതി ദേവിയാണ് ഡാന്‍സിംഗ് ഗേള്‍ എന്ന് പറുന്നത്. ശിവന്‍ എവിടെയുണ്ടോ അവിടെ പാര്‍വതി ദേവിയും ഉണ്ടാകും എന്നാണ് വര്‍മ്മയുടെ വാദം. സിന്ധു നദീതട സംസ്‌ക്കാരത്തില്‍ ശിവന്റെ സാന്നിധ്യം ദൃശ്യമാണ്. മോഹന്‍ജോദാരോയില്‍ നിന്നും കണ്ടെടുത്ത ‘പുരോഹിത രാജാവ്’ പ്രതിമയില്‍ നിന്നും അവിടുത്തെ ജനത ഹിന്ദു ദൈവത്തെ ആരാധിച്ചിരുന്നതായി വ്യക്തമായിരുന്നു എന്നുമാണ് എഴുത്തുകാരന്‍ ലേഖനത്തില്‍ പറയുന്നത്.

2500 ബി.സി.യില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന വെങ്കലപ്രതിമയാണ് നൃത്തം ചെയ്യുന്ന പെണ്‍കുട്ടി. 1926ല്‍ സിന്ധു നദീ തട സംസ്‌കാരത്തിന്റെ ഭാഗമായ മോഹന്‍ജോദാരോയില്‍നിന്നാണ് ഇത് കണ്ടെത്തിയത്. ഇപ്പോള്‍ ഈ പ്രതിമ, ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കയാണ്. 1926ല്‍ മോഹന്‍ജൊദാരൊയില്‍ നിന്ന്ഏണസ്റ്റ് മക്കെയുടെ നേതൃത്വത്തിലുള്ള പര്യവേക്ഷകസംഘമാണ് ഇത് കണ്ടെത്തിയത്.ഇത് ലാഹോര്‍ മ്യൂസിയത്തിന്റെ ഭാഗമായിരുന്നു. 1946 ല്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിനായി ബ്രിട്ടീഷുകാരനായ പുരാവസ്തു ശാസ്ത്രജ്ഞന്‍ മോട്ടിമര്‍ വീലറാണ് ഓടില്‍ നിര്‍മ്മിച്ച 10.8 സെന്റി മീറ്ററുള്ള ‘നൃത്തം ചെയ്യുന്ന പെണ്‍കുട്ടി’യെ ഇന്ത്യയിലെത്തിച്ചത്.

‘പ്രീസ്റ്റ് കിങ്’ എന്ന പ്രതിമയും അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നിരുന്നു. 1947 ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പാക്കിസ്ഥാന്‍ ഈ പ്രതിമകള്‍ തിരികെചോദിച്ചെങ്കിലും നല്‍കിയില്ല. നിരന്തരമായി പാക് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി ശ്രമിച്ചതിന്റെ ഫലമായാണ് ‘പ്രീസ്റ്റ് കിങ്’, ‘ഉപവസിക്കുന്ന ബുദ്ധന്‍’ എന്നീ പ്രതിമകള്‍ മടക്കി നല്‍കിയത്. 2500 വര്‍ഷത്തോളം പഴക്കമുള്ള ഈ വെങ്കലപ്രതിമക്ക് 10.5 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഒരു കൈ ഇടുപ്പിനു വച്ചു നര്‍ത്തകര്‍ നില്‍ക്കുന്ന രൂപത്തിലാണ് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ശില്പം. നഗ്‌നയായ പെണ്‍കുട്ടിയുടെ കഴുത്തില്‍ മാലയും ഇടതുകൈയില്‍ 25ഉം  വലതുകൈയില്‍ നാലും വളകളും അണിഞ്ഞിട്ടുണ്ട്.  ഇടതുകൈയിലെ താളമിടാനുപയോഗിക്കുന്ന ഉപകരണം തുടയില്‍ അമര്‍ത്തിപ്പിടിച്ച നിലയിലാണ്.
‘ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി’ക്ക് അവകാശവാദമുന്നയിച്ച് പാക് കോടതിയില്‍ കേസ് ഇപ്പോഴും നടക്കുകയാണ്. ഇന്ത്യ സ്വന്തമാക്കിയ പ്രതിമ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഒരു അഭിഭാഷകനാണ് ലാഹോര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 5,000 വര്‍ഷത്തോളം പഴക്കമുള്ള വെങ്കലപ്രതിമ പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും വീണ്ടെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരനായ ജാവേദ് ഇഖ്ബാലിന്റെ ആവശ്യം.

shortlink

Post Your Comments


Back to top button