ന്യൂഡല്‍ഹി ;നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ചൊവ്വാഴ്ച വിളിച്ച യോഗത്തില്‍ മിക്ക പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കില്ല.സിപിഎം, സിപിഐ, ജെഡിയു, സമാജ്‍വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി തുടങ്ങി പതിനാറ് പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചിക്കാതെയാണ് യോഗം വിളിച്ചതെന്നാണ് പ്രധാന ആരോപണം.
എന്നാൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.ഡിഎംകെ, ആര്‍ജെഡി തുടങ്ങിയ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും.എന്നാൽ ഇതിനിടെ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments