ബെയ്ജിങ്;തര്‍ക്ക ദ്വീപായ തായ് വാന്റെ നിയന്ത്രണത്തിലുള്ള പ്രട്ടാസ് ദ്വീപിനു സമീപം ചൈനയുടെ വിമാനവാഹിനി ഉള്‍പ്പെട്ട കപ്പല്‍ വ്യൂഹം വിന്യസിച്ചു. അമേരിക്കക്കുള്ളമുന്നറിയിപ്പാണ് ഇതെന്ന് തായ്‌വാൻ പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ സാധാരണ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായിട്ടാണ് കപ്പലുകളുടെ വിന്യാസമെന്ന് തായ്‌വാൻ പ്രതിരോധമന്ത്രി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തായ്‍വാന്‍ പ്രസിഡന്റ് ടിസായ് ഇങ് വെന്നും തമ്മില്‍ അടുത്തിടെ ചര്‍ച്ച നടത്തിയതില്‍ ചൈനയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇതിനാലാണ് യുഎസിനുള്ള മുന്നറിയിപ്പായി ചൈന ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് കരുതുന്നത്. തായ്‌വാന്റെ മേൽ ചൈന അവകാശവാദം ഉന്നയിക്കുന്നതാണ്.എന്നാൽ സ്വയം ഭരണ പ്രദേശമാണ് ഇപ്പോൾ തായ്‌വാൻ.
Post Your Comments