India

700 വ്യാജ അക്കൗണ്ടുകള്‍ വഴി യുവാവ് 650 കോടിയുടെ കള്ളപ്പണം മാറി

അഹമ്മദാബാദ്: പിടിയിലായ ഗുജറാത്ത് സ്വദേശി കള്ളപ്പണം മാറിയ വഴി വിചിത്രം. 700 വ്യാജ അക്കൗണ്ടുകള്‍ വഴി 650 കോടിയുടെ കള്ളപ്പണമാണ് കിഷോര്‍ ഭാജിയാവാല വെളുപ്പിച്ചത്. പുതിയ 2000 രൂപയുടെ നോട്ടുകളക്കം 650 കോടിയുടെ സമ്പാദ്യമാണ് കിഷോറില്‍നിന്നു കണ്ടെത്തിയത്.

ഇരുപതോളം അക്കൗണ്ടുകളിലൂടെ വലിയ തോതില്‍ പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തതായി നേരത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 1,45,50,800 രൂപയുടെ പുതിയ നോട്ടുകളും, 1,48,88,133 രൂപയുടെ സ്വര്‍ണക്കട്ടിയും, 4,92,96,314 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും, 1,39,34,580 ഡയമണ്ട് ആഭരണങ്ങളും, 77,81,800 രൂപയുടെ വെള്ളിയുമാണ് കിഷോറില്‍നിന്ന് പിടിച്ചെടുത്തത്.

ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കള്ളപ്പണം വെളുപ്പിച്ചത്. നോട്ട് നിരോധിച്ചതിനു പിന്നാലെ 212 അക്കൗണ്ടുകളിലൂടെ കിഷോറിനുവേണ്ടി പഴയനോട്ട് നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. സൂറത്തിലെ കോഓപ്പറേറ്റീവ് ബാങ്ക് സീനിയര്‍ മാനേജരുടെ സഹായത്തോടെയും പണം മാറ്റിയതായി സിബിഐ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button