മുംബൈ: 2017 തുടക്കത്തില്‍ തന്നെ രാജ്യത്തെ ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനമായിരിക്കും ബാങ്കുകളുടെ തീരുമാനം. ബാങ്കുകളുമായി ബന്ധപ്പെട്ട അധികൃതരാണ് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടത്.
നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഭവന-വാഹന വായ്പകള്‍ക്കായി ഇപ്പോള്‍ ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണവും കുറഞ്ഞു എന്നാണ് ബാങ്കുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോര്‍പ്പറേറ്റ് വായ്പയിലും നോട്ട് പിന്‍വലിക്കല്‍ മൂലം കുറവുണ്ടായതായി ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് വായ്പ പലിശ നിരക്കുകള്‍ കുറക്കാന്‍ ബാങ്കുകള്‍ നീക്കം നടത്തുന്നത്.
അതേസമയം നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തിയിട്ടുണ്ടെങ്കിലും വായ്പകള്‍ നല്‍കുന്നതില്‍ വന്‍കുറവാണ് അനുഭവപ്പെടുന്നത്. ഇതും എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ കുറക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു.
Post Your Comments