തിരുവനന്തപുരം : യു.എ.പി.എ പ്രകാരം എടുത്തതും, കോടതിയില്‍ കുറ്റപത്രം നല്‍കാത്തതുമായ കേസുകൾ വീണ്ടും പോലീസ് ആസ്ഥാനത്ത് പരിശോധിക്കും. നിയമവിദഗ്ധരുടെ സഹായത്തോടെ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലോണോ വകുപ്പ് ചുമത്തിയിട്ടുള്ളതെന്ന് പരിശോധിക്കുമെന്നും, ഇത്തരം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ ഉന്നയിക്കാനുള്ള അവസരം നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സമീപ കാലത്ത് യു.എ.പി.എ. ചുമത്തുന്നത് സംബന്ധിച്ച് ഉണ്ടായ പോലീസ് നടപടികൾ മൂലം ഏറെ വിമര്‍ശന ങ്ങളും വിവാദങ്ങളും ആണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഈയിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആറില്‍ വകുപ്പ് ചുമത്തുന്നതിലും മറ്റും വേണ്ടത്ര സൂക്ഷ്മത പുലർത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു. ഇപ്രകാരം ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് 52 യു.എ.പി.എ. കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments