ന്യൂഡല്‍ഹി: ഡിസംബര്‍ 30 ഓടെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം അവസാനിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30 നു ശേഷവും തുടര്‍ന്നേക്കുമെന്നു സൂചന. ആവശ്യമായ കറന്‍സി അച്ചടിക്കാന്‍ താമസമായതാണ് പ്രശ്‌നത്തിന് കാരണം.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 50 ദിവസത്തെ സമയമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, പല പ്രശ്‌നങ്ങളും പ്രതിസന്ധിക്ക് കാരണമായി. നിലവില്‍ ഒരു വ്യക്തിക്ക് ആഴ്ചയില്‍ 24000 രൂപ വരെ ബാങ്കില്‍നിന്നു പിന്‍വലിക്കാമെന്നാണ് നിയമം. എടിഎമ്മുകളില്‍ നിന്നു ദിവസം 2500 രൂപയും.
വലിയ തുകകള്‍ ബാങ്കുകളില്‍നിന്നു പിന്‍വലിക്കപ്പെട്ടാല്‍ കറന്‍സിക്ഷാമമുണ്ടാകും. നിലവില്‍, 2000 രൂപ നോട്ടുകള്‍ കൂടുതല്‍ ഉപയോഗിക്കാനാണ് ബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
Post Your Comments