India

തടവിലാക്കിയ 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു

കറാച്ചി : തടവിലാക്കിയ 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തു നിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്. പാക് ആഭ്യന്തര മന്ത്രാലയമാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ഉത്തരവിട്ടത്. വിട്ടയക്കുന്ന 220 പേരെയും തിങ്കളാഴ്ച വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്നാണ് 220 ഇന്ത്യക്കാരെയും വിട്ടയച്ചിരിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ പിടികൂടിയതെന്ന് പാക് അധികൃതര്‍ പറയുന്നു. അതേസമയം, മറ്റ് 219 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍ തുടരുന്നുണ്ടെന്ന് മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ വ്യക്തമാക്കി. ഇവരെ രണ്ടാം ഘട്ടത്തില്‍ ജനുവരി അഞ്ചിന് വിട്ടയക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button