കണ്ണൂര്‍: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരിലെ വിദ്യാലയങ്ങളില്‍ ആയുധ പരിശീലനങ്ങള്‍ നടക്കുന്നുവെന്നാണ് ജയരാജന് പറയുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് ആണെന്നും ജയരാജന് ചൂണ്ടിക്കാണിക്കുന്നു.
സ്കൂള്‍ മാനേജ്മെന്റുകളും കുറ്റക്കാരാണെന്നും ജയരാജന് അഭിപ്രായപ്പെട്ടു. ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ അധികാരികള്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജയരാജന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. നടുവില്‍ വളപട്ടണം ഹയര്‍സെക്കന്ററി സ്കൂള്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, തലശേരി ടാഗോര്‍ വിദ്യാനികേതന്‍ എന്നീ സ്കൂളുകളില്‍ പ്രാഥമിക ശിക്ഷ വര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
Post Your Comments