തിരുവനന്തപുരം : രാജ്യത്ത് നോട്ട് അസാധുവാക്കലിനു ശേഷം സംസ്ഥാനത്ത് ഭൂമി വില കുത്തനെ താഴുന്നു. നോട്ട് പിന്‍വലിയ്ക്കല്‍ എല്ലാ മേഖലകളേയും ബാധിച്ചിട്ടുണ്ടെങ്കിലും കള്ളപ്പണം ധാരാളമായി ഒഴുകുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ ഇത് സാരമായി ബാധിച്ചു. ഭൂമിയുടേയും, ഫ്‌ളാറ്റിന്റേയും വില കുത്തനെ ഇടിഞ്ഞു.
നല്‍കേണ്ട തുകയുടെ ഭൂരിഭാഗവും പണമായി കൊടുത്തിരുന്ന ലക്ഷ്വറി സെഗ്മിന്റിനെയാണ് നോട്ട് പിന്‍വലിക്കല്‍ ഏറ്റവും അധികം ബാധിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ തുക പണമായി മാറാനുള്ള സാധ്യത കുറവായതിനാല്‍ ലക്ഷ്വറി വിഭാഗത്തിലുള്ള ഫ്‌ളാറ്റുകളുടെ വില കുത്തനെ ഇടിഞ്ഞു. ഇതാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി തീര്‍ന്നിരിക്കുന്നത്.
ഇത് സാധാരണക്കാര്‍ക്ക് അനുകൂലമാകുകയും ചെയ്തു. ഇനിയും വസ്തുവില താഴുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.
നോട്ട് പിന്‍വലിയ്ക്കലിനെ തുടര്‍ന്ന് ഉളവായിരിയ്ക്കുന്ന സാഹചര്യങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് കാതലായ മാറ്റങ്ങള്‍ക്ക് വഴി വെയ്ക്കാനാണ് സാധ്യത. കള്ളപ്പണത്തിനെതിരായ നടപടികള്‍ ഊര്‍ജ്ജിതമാകുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് വില കുറയാനിടയാക്കിയേക്കും.
Post Your Comments