India

പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍

ന്യൂഡല്‍ഹി : പൊതുശൗചാലയ നിര്‍മ്മാണവുമായി ഗൂഗിള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഗൂഗിള്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജനം തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമാകുകയാണ് ഗൂഗിള്‍. 5162 ടോയിലറ്റുകള്‍ നിര്‍മിക്കുവാനാണു ഗൂഗിള്‍ പദ്ധതിയിടുന്നതെന്നു ഗൂഗിള്‍ പ്രതിനിധി ഗൗരവ് ബസ്‌കര്‍ പറഞ്ഞു.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയും ടോയിലറ്റുകളുടെ സ്ഥാനം പൊതുജനങ്ങള്‍ക്കു കണ്ടെത്താനാകും. സ്വച്ഛ് പബ്ലിക്ക് ടോയ്‌ലറ്റ് എന്നാണു ഗൂഗിള്‍ മാപ്പില്‍ ശൗചാലയങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുക. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് ലോകം മുഴുവന്‍ നേരിടുന്ന പ്രശ്‌നമാണെന്നും പത്തില്‍ ഒരാള്‍ തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നുണ്ടെന്നുമാണു യുനിസെഫിന്റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button