ന്യൂഡല്‍ഹി : 500,1000 രൂപ നോട്ടുകളുടെ നിരോധനത്തിന് ശേഷം കള്ളപ്പണത്തിനെതിരെ അടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ കള്ളപണത്തിനെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. കള്ളപ്പണക്കാര്‍ ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലേക്ക് തിരിയുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ബിറ്റ്‌കോയിന്‍ ആഗോളതലത്തിലുള്ള നെറ്റ്‌വര്‍ക്കാണ്. കേന്ദ്രീകൃതമായ സ്വഭാവവും ഇതിനില്ല. ബ്ലോക്ക്‌ചെയിന്‍ എന്ന നെറ്റ്‌വര്‍ക്കിലാണ് ഇത്തരത്തില്‍ പണം സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ നെറ്റ്‌വര്‍ക്കില്‍ പണം സൂക്ഷിച്ച് വെച്ചാല്‍ അത് എളുപ്പം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. ഒരേ സമയം തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കും.
സാധരണ കറന്‍സികളില്‍ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടര്‍ നിര്‍മ്മിത ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ലോകം മുഴുവന്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് സാധുതയുണ്ട്. ബാങ്കുകള്‍ക്കോ വ്യക്തികള്‍ക്കോ ഇത്തരം ഇടപാടുകളില്‍ സ്വാധീനമില്ല. ബിറ്റ്‌കോയിന്‍ അക്കൗണ്ടുകളുടെ ഉടമകളുടെ വ്യക്തിഗത വിവരങ്ങളൊന്നും തന്നെ ലഭ്യമാവുകയില്ല. അവരുടെ ബിറ്റ്‌കോയിന്‍ അക്കൗണ്ട് ഐ.ഡി മാത്രമേ ഇത്തരത്തില്‍ ലഭ്യമാകു. നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്ന പല വെബ്‌സൈറ്റുകളിലും ബിറ്റ്‌കോയിനിന്റെ വില വന്‍തോതില്‍ വര്‍ധിച്ചതായി ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ആര്‍.ബി.ഐ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാര്‍ക് നെറ്റില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്താനായി ബിറ്റ്‌കോയിന്‍ ഉപയോഗിച്ചിരുന്ന സില്‍ക്ക് റൂട്ട് എന്ന വെബ്‌സൈറ്റിന്റെ നിര്‍മാതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments