NewsIndia

ഡല്‍ഹി വിമാനത്താവളത്തില്‍ പണം അടങ്ങിയ ബാഗ് കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ് കണ്ടെത്തി. ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലിലെ അറൈവല്‍ ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

2.10 ലക്ഷം രൂപ അടങ്ങിയ ബാഗ് സി.ഐ.എസ്.എഫ് ജവാനാണ് കണ്ടെത്തിയത്. തുടര്‍ന്ന് ബോബ് നിര്‍വീര്യമാക്കല്‍ യൂണിറ്റിനെ വിവരം അറിയിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ബാഗില്‍ ബോംബ് അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് തുറന്ന് പരിശോധന നടത്തിയത്. ഇന്ത്യന്‍ കറന്‍സിക്ക് പുറമെ യൂറോ, തായ്, ഭൂട്ടാന്‍, ഇന്തോനേഷ്യന്‍, ഹോങ് കോങ്, ചൈന, സിംഗപ്പൂര്‍, കാനഡ കറന്‍സികളും ബാഗില്‍ ഉണ്ടായിരുന്നു. പിന്നീട് ഡബ്ല്യൂ ദോര്‍ജി എന്നയാള്‍ ബാഗിന്റെ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നു. സിഡ്‌നിയില്‍ നിന്നും എത്തിയ യാത്രക്കാരനാണ് ഇയാള്‍. താന്‍ ബാഗ് മറന്നു വയ്ക്കുകയായിരുന്നെന്നാണ് ഇയാളുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button