വിമാനയാത്രക്കാര്‍ തങ്ങളുടെ മൊബല്‍ പവര്‍ ബേങ്കുകള്‍ ലഗേജില്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിലക്ക്.എന്നാല്‍ പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബേങ്കുകളോ ഇലക്‌ട്രോണിക് സിഗരറ്റുകളോ മറ്റു ബാറ്ററിയുള്ള ഉപകരണങ്ങളോ ഇനി അനുവദിക്കില്ലെന്നു വ്യക്തമാക്കുന്നു.യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.ലിഥിയം ബാറ്ററികള്‍ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം.
Post Your Comments