കൊച്ചി : സംസ്ഥാനത്ത് അര്‍ബുദരോഗം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിലെ മായവും വിഷാംശവുമാണ് ഇതിന് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ദരുടെ കണ്ടെത്തല്‍. പ്രതിവര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. മായം കലര്‍ന്ന ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നതിന്റെ ദുരന്തഫലം ഏറെക്കാലത്തിനുശേഷമാകും ഗുരുതര രോഗങ്ങളായി അനുഭവിക്കേണ്ടിവരുന്നത്.
അര്‍ബുദം, പ്രമേഹം, രക്തസമ്മദ്ദം, നാഡീ സംബന്ധമായ അസുഖം, വൃക്കസംബന്ധമായ അസുഖം, ശ്വാസകോശ സംബന്ധമായ അസുഖം ,ആന്തരീക രക്തസ്രാവം എന്നിവയെല്ലാം മായം കലര്‍ന്ന ഭക്ഷണത്തിന്റെ അനന്തര ഫലങ്ങളില്‍ ചിലതാണ്. ഇത്തരം വിഷ ഭക്ഷണം ദീര്‍ഘകാലം കഴിക്കുന്നതിന്റെ അനന്തരഫലം ഏറെക്കാലത്തിന് ശേഷമാകും പുറത്തുവരുന്നത്. മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ അടുത്തകാലത്തുണ്ടായ
എന്‍ഡോസള്‍ഫാന്‍ അടക്കമുളള കീടനാശിനി ഉപയോഗിച്ച പച്ചക്കറികളും, പഴങ്ങളും, രാസവസതുക്കള്‍ കലര്‍ന്ന മല്‍സ്യം, പരിശോധനയില്ലാതെ എത്തുന്ന മാംസം എല്ലാം രോഗങ്ങള്‍ക്ക് വഴിവെക്കുന്നെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മാത്രം പ്രതിവര്‍ഷം 15000 മുതല്‍ ഇരുപതിനായിരം വരെ പുതിയ അര്‍ബുദ ബാധിതരെയാണ് കണ്ടെത്തുന്നത്. ഭക്ഷ്യവസ്തുക്കളൊന്നും സംസ്ഥാനത്ത് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാത്തതും തിരിച്ചടിയായി.
Post Your Comments