ധർമശാല•പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിച്ചെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു ഭാഗത്ത് ഒരു ശതമാനം മാത്രം വരുന്ന ധനികരും മറുഭാഗത്ത് ബാക്കിയുള്ള മധ്യവർഗക്കാരും ദരിദ്രരുമുള്ള രണ്ട് ഭാഗങ്ങളാക്കി മോദി ഇന്ത്യയെ വിഭജിച്ചിരിക്കുകയാണെന്ന് ഹിമാചൽ പ്രദേശിലെ ധർമശാലയിൽ റാലിയിൽ പ്രസംഗിക്കവേ രാഹുല്‍ ആരോപിച്ചു.
എല്ലാ പണവും കള്ളപ്പണമല്ല. രാജ്യത്തുള്ള കള്ളപ്പണത്തിന്റെ ആറ് ശതമാനം മാത്രമാണ് പണമായി ഉള്ളത്. ബാക്കി 94 ശതമാനവും റിയൽ എസ്റ്റേറ്റായും, സ്വർണമായും, വിദേശബാങ്കുകളിൽ നിക്ഷേപമായുമാണ് ഉള്ളത്. സ്വിസ് ബാങ്ക് നൽകിയ പട്ടിക എന്തുകൊണ്ട് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നില്ല. നോട്ട് അസാധുവാക്കൽ തോട്ടകൃഷിയേയും, സാധാരണ കൃഷിയേയും, വിനോദസഞ്ചാര മേഖലയേയും സാരമായി ബാധിച്ചതായും രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കൽ രാജ്യത്തെ പാവപ്പെട്ടവർക്കും മധ്യവർഗത്തിൽപ്പെട്ടവർക്കും എതിരായ ചുവടുവയ്പാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
Post Your Comments