പുത്തൂര്‍ : ഇടതുപക്ഷത്തിന് തുരങ്കം വെയ്ക്കുന്ന രീതിയില്‍ ഘടകകക്ഷികളില്‍ ചിലര്‍ തോളലിരുന്ന് ചെവി കടിയ്ക്കുന്നതായി മന്ത്രി എം.എം. മണി.
മാവോവാദി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിയ്ക്കുകയും അവരെ കമ്യൂണിസ്റ്റായി കണ്ട് ആദര്‍ശവത്ക്കരിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണ്.
റേഷന്‍ കടകളില്‍ സാധനം കിട്ടാത്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ കുറ്റമല്ല. കേന്ദ്രം നടപ്പിലാക്കിയ ഭക്ഷ്യഭദ്രതാ നിയമം ഏറ്റവും വലിയ തട്ടിപ്പാണ്. അതാണ് സാധാരണക്കാരനെ പട്ടിണിയിലാക്കുന്നത്.
ഒ.രാജഗോപാല്‍ നിയമസഭയിലെത്തിയത് ഉമ്മന്‍ചാണ്ടിയുടെ കരുണ കൊണ്ടാണ്. പകരം 16 കോണ്‍ഗ്രസുകാരെയാണ് ആര്‍.എസ്.എസുകാര്‍ ജയിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments