
ബെർലിൻ : ഐഎസ് ഭീകരനും ടുണീഷ്യക്കാരനായ അനിസ് ആംറി(24) ട്രക്ക് തട്ടിയെടുത്ത് ക്രിസ്മസ് ചന്തയിലേക്ക് ഓടിച്ചുകയറ്റി 12 പേരെ വധിച്ച സംഭവത്തില്‍ ജര്‍മ്മന്‍ പോലീസ് വിശദമായി തെരച്ചില്‍ തുടങ്ങി. ഇയാളുടെ കൂട്ടാളികളെ പിടികൂടാനാണ് പോലീസിന്റെ ശ്രമം. ഇറ്റലിയിലെ മിലാനില്‍ പ്രതി അനിസ് ആംറിയെ കഴിഞ്ഞ ദിവസം പോലീസ് വെടിവച്ചുകൊന്നിരുന്നു.
ക്രിസ്മസ് അവധിയാഘോഷത്തിലാണ് രാജ്യമെങ്കിലും അനിസ് ആംറിയുടെ കൂട്ടാളികളെ കണ്ടെത്തിയേ ദൗത്യം അവസാനിപ്പിക്കൂയെന്ന ദൃഡനിശ്ചയത്തിലാണ് പോലീസ്.
Post Your Comments