റെഡ്മി നോട്ട് 4ന്റെ രണ്ട് പുതിയ പതിപ്പുകള്‍ കൂടി ഷവോമി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ വര്‍ഷം ആദ്യം ചൈനയില്‍ പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 4 ന്റെ മൂന്നു പതിപ്പുകൾക്ക് പിന്നാലെയാണ് 2 പതിപ്പുകൾ കൂടി കമ്പനി പുറത്തിറക്കുന്നത്. സില്‍വര്‍, ഗ്രേ, ഗോള്‍ഡ് എന്നീ നിറങ്ങൾക്ക് പിന്നാലെ നീല, കറുപ്പ് നിറങ്ങളിലും ഇനി മുതൽ ഫോൺ ലഭ്യമാകും. ഫുൾ മെറ്റൽ ബോഡിയിൽ വിപണിയിലെത്തുന്ന ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5 ഡി കര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയുമാണ് ഉള്ളത്.
2.1 ജിഗാഹെര്‍ട്സ് മീഡിയടെക് ഹെലിയോ എക്സ് 20 പ്രോസസര്‍, മാലി ടി880 എംപി4 ഗ്രാഫിക്സുമുള്ള ഫോണിൽ മൂന്ന് ജി.ബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറിയും നല്‍കിയിട്ടുണ്ട്. കൂടാതെ 128 ജി.ബി വരെ മെമ്മറി ശേഷി വർധിപ്പിക്കാനും സാധിക്കും.
ഇരട്ട ടോണ്‍ എല്‍ഇഡി ഫ്ളാഷും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുള്ള 13 മെഗാപിക്സല്‍ പിന്‍ക്യാമറയും, 85 ഡിഗ്രി വൈഡ് ആംഗിള്‍ ഷോട്ട് എടുക്കാവുന്ന 5 മെഗാപിക്സല്‍ മുന്‍ക്യാമറയുമുള്ള ഫോണിന് വിരലടയാള സ്കാനര്‍, ഫോര്‍ജി എല്‍ടിഇ, ജി.പി.എസ് സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോ അടിസ്ഥാനമാക്കി എംഐയുഐ 8 ഒ.എസിൽ പ്രവർത്തിക്കുന്ന ഫോണിന് , 4100 എം.എ.എച്ച് ബാറ്ററി ജീവൻ നൽകുന്നു.
Post Your Comments