യുഎപിഎ വിവാദങ്ങളെ തുടർന്ന് പുതിയ മാർഗ നിർദേശം ഡി ജിപി പുറത്തിറക്കി. ഇനി മുതൽ യുഎപിഎ ചുമത്തേണ്ട കേസുകളിൽ എഫ് ഐ ആർ രേഖപ്പെടുത്തുന്നതിന് മുൻപ് ജില്ല പോലീസ് മേധാവിയുടെ അനുമതി നേടിയിരിക്കണം. കേസ് രജിസ്റ്റർ ചെയുമ്പോൾ കൂടുതല്‍ ശ്രദ്ധ പുലർത്തണമെന്നും,എഫ് ഐ ആർ തയാറാക്കുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥരുടെ മേൽ നോട്ടം ഉറപ്പാക്കണമെന്നും ഡിജിപി പറഞ്ഞ. അടുത്തിടെ ഉണ്ടായ സംഭവങ്ങളിൽ കേസ് എടുത്തതിൽ വീഴ്ചകൾ സംഭവിച്ചിരുന്നു. എൻ.ഐ .എ ആക്ട് പ്രകാരമുള്ള വകുപ്പുകൾ ,രാജ്യ ദ്രോഹ കുറ്റം എന്നിവക്കും അനുമതി നേടണമെന്നും ഡിജിപി പറഞ്ഞു.
Post Your Comments