KeralaNews

രാജ്ഭവനിലെ പണമിടപാടുകള്‍ കാഷ് ലെസ് ആവുന്നു

തിരുവനന്തപുരം: രാജ്ഭവനിലെ പണമിടപാടുകള്‍ ഇനി മുതൽ കാഷ് ലെസ് ആവും. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റല്‍, കാഷ് ലെസ് ആക്കി മാറ്റുന്നത്.മൊബൈല്‍ ബാങ്കിംഗ്, മൊബൈല്‍ വാല​റ്റ്, യു പി ഐ, തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ച്‌ എസ്.ബി.ടി ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തോട് വിശദീകരിച്ചു.

രാജ്ഭവന്‍ ആഡിറ്റോറിയത്തില്‍ നടന്ന ഒരു ചെറിയ ചടങ്ങില്‍ രാജ്ഭവനിലെ ജീവനക്കാര്‍ക്കായി എസ്.ബി.ടി ഓഫീസര്‍ വിവിധ ഡിജിറ്റല്‍ പദ്ധതികള്‍ വിശദീകരിച്ചു.രാജ് ഭവൻ ഡിജിറ്റൽ ആക്കാനായി എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് എസ്.ബി.ടി ജനറല്‍ മാനേജര്‍ ദേവിപ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button